ആശുപത്രികളിലാതുരർക്കു പലപാടു
കൂട്ടിനുകഴിഞ്ഞു പ-
ണ്ടാശു പത്രികയിലൊപ്പുവച്ചു വെയിൽ
കൊണ്ടലഞ്ഞതു മറന്നിടാം
വാശിയോടൊരുവനോട്ടിവന്നചെറു
വണ്ടിതട്ടിദശയറ്റു മാ-
ലേശുമെൻ വലതുകാലുമായി വരവുണ്ടു
ഞാ,നവശപാലകൻ
2025 ഒക്‌ടോബർ 20, തിങ്കളാഴ്‌ച
ആശുപത്രിവാസം
2025 സെപ്റ്റംബർ 2, ചൊവ്വാഴ്ച
രാഗവേണു
മന്ദസ്മിതം പൂണ്ടു മനോഭിരാമം
നന്ദാത്മജൻ ചുണ്ടിണ ചേർക്കെ രാഗംനന്ദിച്ചു പാടും മുളവേണു ഗോപീ-
വൃന്ദങ്ങളോടേറ്റു തളർന്നു നൂനം
2025 സെപ്റ്റംബർ 1, തിങ്കളാഴ്‌ച
ആവണിപ്പുലരി
ശ്രീലാഭം പൊൽകടാക്ഷം നിറപൊലിയള
വറ്റേകുവാനെത്തിടുന്നൂ
സോല്ലാസം ശ്രാവണപ്പൂമ്പുലരി, യനുപദം
നന്മ ചേർക്കുന്നു മണ്ണിൽ
അല്ലേറും ഹൃത്തിലാകെപ്പുതു പുതുമലരിൻ
ഗന്ധമിറ്റുന്നൊരോണ-
ക്കാലത്തിൻ ദീപ്തിയെന്നും നിറയണമിനി
മേ, ലാവണിയ്ക്കുള്ള വായ്പാൽ
2025 ഓഗസ്റ്റ് 31, ഞായറാഴ്‌ച
ഭിന്നരാഗം
ബാധിര്യാന്ധ്യങ്ങളെന്നും പ്രണയപരവശർ
ക്കത്രകൂടപ്പിറപ്പാ-
ണാധിക്കോളാണകന്നാ, ലവരിണ പിരിയി,
ല്ലെന്നുതോന്നിക്കുമേവം
ബന്ധംശാക്തീകരിക്കാൻ തുനിയുമളവു നി
സ്സാരമാം കാര്യമെന്തോ
ബോധിച്ചി,ല്ലക്ഷണം താനനഭിമതരതാ,
യന്യരായ്, ഭിന്നരായി
2025 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച
മാ ബലി
അബലാപീഡകരന്യമതത്തൊട-
സഹിഷ്ണുത വെച്ചു പുലർത്തുന്നോർ
കൊലയും കൊള്ളയും അഭിമാനത്തിൻ
കോലളവാക്കി നടക്കുന്നോർ
ലഹരിയ്ക്കടിമകളായിപ്പേക്കൂ-
ത്താടി നടക്കും മറ്റു ചിലർ
ഇവരുടെ ഇടയിൽ നിന്നുയിർനേടും
ഭരണാധിപരും ചേരുമ്പോൾ
മഹിത മനോഹര കേരളഭൂവിൻ
ഹൃദയം വിഷമയമാകുമ്പോൾ
വലിയൊരു സംസ്കാരത്തിൻ ചിന്തുകൾ
സ്‌മൃതിയിൽ നിന്നും മായുമ്പോൾ
പൊൻചിങ്ങത്തിൽ പൂമുറ്റങ്ങൾ
മെഴുകിപ്പൂക്കളമിട്ടാലും
മലയാളത്തിൻ പൊന്നോണത്തിൻ
പൂവിളി ദൂരെക്കേട്ടാലും
അരികത്തണയാൻ നന്മകൾ നേരാൻ
ആഘോഷങ്ങൾ നയിച്ചീടാൻ
പഴയൊരു കഥയിലെ നായകനാം
ബലിമന്നൻ വരുമോ, ആരറിവൂ
2025 ഓഗസ്റ്റ് 27, ബുധനാഴ്‌ച
രാഗോഷ്ണം
നിലാവിന്റെ വെട്ടം നിറത്താരവാനം
നിശാഗന്ധിപൂക്കുന്നൊരേകാന്തയാമംവിലോലാക്ഷി മന്ദം പൊഴിക്കും കടാക്ഷം
വിശുദ്ധാനുരാഗോഷ്ണമേൽക്കുന്നു ചിത്തം
2025 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച
എല്ലാം ശരിയാകും
ഭരണമായുധമാക്കിയ കക്ഷികൾ
സ്ഥിരതയോടു തരും ദുരിതങ്ങളിൽ
പിരിയഴിഞ്ഞലയുന്നു സമൂഹ,മാ -
രൊരുകരയ്ക്കു കയറ്റു,മറിഞ്ഞിടാ
2025 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച
വായ്പ
ലക്ഷമഞ്ചനുവദിപ്പുവായ്പയായ്
സാറിനെന്നു മൊഴിയുന്നു ബാങ്കുകാർ
തെറ്റിയെന്നടവതെങ്കിലും ദയാ-
വായ്പു കാട്ടുകിലെടുക്കുമെന്നു ഞാൻ
എഴുത്ത് വരം
വരും ചിന്തയോരോന്നു ചോരാതെ ചേരും
സ്വരം ചേർത്തു വാരുറ്റ പദ്യം രചിക്കാൻ
സ്മരിക്കാം പരം പാദതാ,രക്ഷരശ്രീ
വരേണം തരേണം വരം ശാരദേ നീ
2025 ഓഗസ്റ്റ് 20, ബുധനാഴ്‌ച
നില
തലയ്ക്കിട്ടു തല്ലീട്ടു മാലേറ്റി ലോപം
നിലയ്ക്കിങ്ങു കാലം നിലയ്ക്കാതെ നൽകേ
ജ്വലിയ്ക്കുന്നകണ്ണാ,ലലം ദുഃഖമൂലം
ലലാടാക്ഷ! നീ ചാമ്പലാക്കൂ ദയാലോ
2025 ഓഗസ്റ്റ് 19, ചൊവ്വാഴ്ച
ശിഷ്യരും ഗുരുവും
പഠിക്കുവാന്മടിച്ചു പോരടിച്ചു തൊള്ളയിട്ടുമേ
വിചാരമറ്റു പാഠശാലപൂകിടും കിടാങ്ങളെഅടിച്ചു തോലുരിക്കുവാനുറച്ചു ചൂരലേന്തി
തിലിൻപടിയ്ക്കുകാവലന്നു മാസ്റ്റ,റിന്നൊ
2025 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച
ഗന്ധർവ്വഗീതം
നാഭീഹൃത്കണ്ഠജിഹ്വാവഴിയൊഴുകി വരും
സാന്ദ്രഗംഭീരനാദ-
ശ്രീ, ഭൂവിൽസ്ഫീതമോദം പടി പടി പകരും
ഗാനഗന്ധർവ്വ ഗാനം
ശോഭിക്കട്ടേ പ്രപഞ്ചം പ്രളയജലമെടു
പ്പോള, മന്നുള്ളവർക്കും
സൗഭാഗ്യം കൈവരട്ടേ, സുഖകര സുര
സംഗീതസാരം രുചിക്കാൻ
സ്വാതന്ത്ര്യദിനം
അടിമത്തമകന്നു,മുന്നിറ-
ക്കൊടിപാറി, വിളങ്ങി ഭാരതംതുടുശോഭ കലർന്നു മാനസ-
ത്തൊടു ചേർക്കുക നമ്മളദ്ദിനം
2025 ഓഗസ്റ്റ് 10, ഞായറാഴ്‌ച
രാത്രികൾ
മദയാന വരാഹമഹിപ്രജയും
പദമൂന്നി നിശാചരതസ്കരരും
ഉദയം വരെഭൂമിഭരിയ്ക്കുകിലോ
ഗദമേറിടു,മില്ലിഹ ഭിന്നമതം
2025 ഓഗസ്റ്റ് 9, ശനിയാഴ്‌ച
ഭാഗ്യവര
തട്ടിത്തിരിഞ്ഞു പലകോണിലുടക്കി നിന്നും
ചൊട്ടിക്കുഴഞ്ഞുമടിതെറ്റിയടിച്ചു വീണുംഒട്ടൊട്ടിഴഞ്ഞു ദിനമിങ്ങു കഴിഞ്ഞു ചിത്തം
മട്ടുന്നു, മാഞ്ഞു മമ ഭാഗ്യവര പ്രഭാവം
2025 ഓഗസ്റ്റ് 2, ശനിയാഴ്‌ച
ട്രമ്പങ്കം
വ്യാപാരം ചെയ്കയൂയെസ്സൊടപരരെ
വെടി,ഞ്ഞെത്രയും വേഗ,മല്ലേ-
ലാപാദം ചുങ്കമേൽപ്പി,ച്ചെവരെയുമഴലിൽ താഴ്ത്തു,മിവ്വണ്ണമോതും
ട്രമ്പിൻവാറോല രാഷ്ട്രത്തലവരെ ഭയമുൾ ത്തുമ്പിലാക്കും പ്രകാരം
സമ്പത്സമ്പാദനത്തിൻ വിപണികൾ മുതല ക്കൂപ്പുകുത്തുന്നു ചുറ്റും
2025 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച
മിന്നൽ
കാറോടിക്കുന്നനേരത്തധികചടുലത യ്ക്കൊത്തു പാട്ടിന്റെ ഘോഷം
പേറുംരാത്രിയ്ക്കു ഞാനും പ്രിയതമയുമൊരേ പോക്കു പോകുമ്പൊൾമുന്നിൽചീറിപ്പായുന്ന സർക്കാർവക പൊതുശകടം കണ്ടു കേറ്റിപ്പിടിച്ചൊ-
ന്നോടിച്ചൂ, വന്നു മിന്നൽ പിണരുസമമവൻ, ഞങ്ങൾ ചത്തില്ല ഭാഗ്യം!
ഹാ ജന്മം
വാടിക്കരിഞ്ഞു മതി, ചിന്തയൊഴിഞ്ഞ ഹൃത്തിൽ
കൂടിക്കഴിഞ്ഞു മടി,യേറിയിരുട്ടു കണ്ണിൽതേടിക്കുഴഞ്ഞുവഴി രക്ഷയകന്നു കൈവി-
ട്ടോടിക്കഴിഞ്ഞു നരജന്മമിതെത്ര കഷ്ടം!
2025 ഏപ്രിൽ 24, വ്യാഴാഴ്‌ച
കപട പക്ഷം
തീവ്രവാദികളെ വെള്ള പൂശുവാ-
നാവതും വഴികൾ തേടിടും ചിലർ
ആയവർക്കു പുതു നാമമിട്ടു, നേർ-
ചൊല്ലിടാം, കപടപക്ഷരെന്നു താൻ
2025 ഏപ്രിൽ 20, ഞായറാഴ്‌ച
ദീപശിഖ
ഇരുളറയ്ക്കകമുള്ളമെരിഞ്ഞു തായ്-
പ്പട ഭയന്നു കഴിഞ്ഞ ദിനങ്ങളിൽ
വലിയ വിപ്ലവ ദീപശിഖയ്ക്കുയിർ-
ത്തിരികളായുശിരേറിടുമുണ്ണികൾ
2025 ഏപ്രിൽ 17, വ്യാഴാഴ്‌ച
തിരിച്ചടി
ലഹരികാർന്നിടുമുന്മദ ചിത്തർ തൻ
പ്രഹരമേറ്റു തളർന്ന സമൂഹമേവിശിഖമേന്തിയിറങ്ങുക നാടെഴും
പശിമ കാക്കുവതി,ന്നിനി വൈകൊലാ
2025 ഏപ്രിൽ 11, വെള്ളിയാഴ്‌ച
കമ്പശോഷണം
കമ്പമില്ല കവനത്തിലിങ്ങു ഞാ-
ന്നമ്പെമട്ടി മടിപൂണ്ടുറങ്ങയാം
മുമ്പെഴുന്ന വളർതുമ്പിയാലെയി-
ത്തുമ്പൊമൊന്നു ഗണനാഥ നീക്കണേ
2025 ഫെബ്രുവരി 12, ബുധനാഴ്‌ച
ഉണ്ടമട്ട്
നാവിൻരുചിയ്ക്കൊത്തു കഴിയ്ക്കുവാനാ-
യാവുംവിധം പത്നിയൊരുക്കി വയ്ക്കും
ഊണിന്റെ വട്ടങ്ങളശിച്ചു ഞാനി-
വ്വണ്ണം നരക്കോലമതായി നൂനം
2025 ഫെബ്രുവരി 9, ഞായറാഴ്‌ച
സദ്യമേളം
പഴംപായസം കൂട്ടിയൂണല്ല, മേള-
യ്ക്കെഴുന്നോർക്കസസ്യംമുഴംനാവുകൊണ്ടേറെവാദിച്ചവർക്കും
പഴേമട്ടൊരുക്കുന്ന സദ്യ പ്രിയംതാൻ
2025 ജനുവരി 30, വ്യാഴാഴ്‌ച
യന്ത്രയുഗം
യന്ത്രങ്ങളെക്കൊണ്ടു വലഞ്ഞു ഭാവി-
യ്‌ക്കെന്താകുമെന്നോർത്തു ഭയന്നിടാതെയന്ത്രംപണിഞ്ഞീടിനജോലിനോക്കാ-
മെന്താണതിന്നിന്നു തടസ്സമാർക്കും
ലോട്ടറി
മുട്ടാതേതുമെടുക്കണം ക്ഷമയൊടെ
ക്കാക്കേണ,മെന്നും പണം
കിട്ടാമെന്ന ശുഭപ്രതീക്ഷ നിറയുംവട്ടാണെന്നൊരു കിംവദന്തി പുറമേ
യ്ക്കൊട്ടല്ലുണ്ടുകടമ്പയേറെ വെറുതെ
ലോകഗതി
വാങ്ങാം ചന്ദ്രനിലഞ്ചുസെന്റുനിലവും
ചൊവ്വാതലേ ഗേഹവും
പോകാംസൂര്യനിലേക്കുയാത്ര നിമിഷാർഊറ്റംവിട്ടൊരുപുൽക്കൊടിയ്ക്കുസമ,മീ
ക്കേറുംമോഹമൊരുത്തനോടു പറയാൻ
ഊരാളൻ
എണ്ണാംതാരകയൂഥമാറ്റുമണലും
കോശങ്ങളും കേശവും
തിണ്ണം ശാന്തസമുദ്രതോയമടിയൻ
വറ്റിച്ചിടാമെങ്കിലും
നിത്യംപൂജകഴിക്കുവാനൊരുവനെ
ത്തേടും പണിക്കില്ലമേ
ശക്തി, ശ്രീശനറിഞ്ഞൊരാളെയിനിമേൽ
സൃഷ്ടിക്കണം, തോറ്റു ഞാൻ
2025 ജനുവരി 26, ഞായറാഴ്‌ച
നരകം
കുളവും തൊടിയും കിളികൂജനവും
ചിരിതൂകിയണഞ്ഞിടുമാളുകളുംനഗരത്തിനിണങ്ങുകയില്ല, പെരും
നരകത്തിനുതുല്യമെനിക്കവിടം
2025 ജനുവരി 19, ഞായറാഴ്‌ച
നിളപ്പെരുമ
മാമാങ്കാങ്കണമായി,രാമകഥത
ന്നീറ്റില്ലമായ്, തുള്ളലി-
ന്നോമൽശീലുകളായി, രംഗകലകൾ
ക്കൊന്നാന്തരം വേദിയായ്
നിർമായം മലയാളപൈതൃകമഹാ
കേദാരമായ് മേലിലും
സമ്മോദം കളിയാടിവാഴുക നിളാ
ദേവീ, യുഗാന്ത്യം വരെ
2025 ജനുവരി 10, വെള്ളിയാഴ്‌ച
കവിയച്ഛൻ
കുപ്പായക്കീശരണ്ടും നിറയെമധുരവും
കൊണ്ടുനാടൊട്ടലഞ്ഞി-
ട്ടിപ്പാരിൻസ്നേഹവൈരങ്ങളെ മുഴുവനുമുൾകുട്ടിത്തം വിട്ടുമാറാതിടയിടെകലഹി
ഞെട്ടിച്ചൂ പണ്ടു നമ്മെ പ്രിയ കവി, കവിത
മോഹം കൊണ്ടു ഞാൻ
അകന്നു ഭാവഗായകൻ
നിലച്ചു ഗാനമാലിക
മറക്കുകില്ലൊരിക്കലും
മരിക്കുകില്ലൊരിക്കലും
രാജീവനയനയെത്താരാട്ടുകേൾപ്പിച്ച
നീയുറങ്ങീയെന്നു വിശ്വസിക്കേണമോ
പൂർണേന്ദുമുഖിയോടു പൂജിച്ച ചന്ദനം
ചോദിച്ചൊരാളിനിയില്ലെന്നു സത്യമോ
ഏകാന്തപഥികന്റെ സ്വപ്ന വനങ്ങളും
ശ്രീനഗരത്തിലെച്ചിത്രവനങ്ങളും
കരിമുകിൽകാട്ടിലെ രജനിതൻ മേടു, മാ-
നീലഗിരിയിലെ സുപ്രഭാതങ്ങളും
ശരന്ദിന്ദുമലർദീപനാളവും സുരഭില
നിർമല ശയ്യതൻ നീലനീരാളവും
ജയദേവകവിയുടെ ഗീതിയുമൊന്നിനി
ശ്രുതിതാഴ്ത്തിപ്പാടിയുറക്കമായെന്നുമോ
മലയാളഭാഷതൻ മാദകഭംഗിയിൽ
അനുരാഗഗാനങ്ങൾ പാടിയ ഗായകാ
ഇതളൂർന്നു വീണതാം പനിനീർദലങ്ങളെ
തിരികെയെടുക്കാൻ തുനിഞ്ഞിടാതത്രമേൽ
കേവലം മർത്യതർ തൻ ഭാഷകേൾക്കാത്തിട-
ത്തേയ്ക്കു നീ പോയെന്നു വിശ്വസിക്കേണമോ
2025 ജനുവരി 6, തിങ്കളാഴ്‌ച
സുഫലം
എന്തേകണ്ണനുറങ്ങിടാത്തതു വിശ
ക്കുന്നോനിനക്കെന്നു ചൊ-
ന്നമ്മ സ്നേഹമണച്ചിടുംപൊഴുതുചെതിണ്ണംതായ്മുലതപ്പിടുന്ന കപടാ
കാണാൻയോഗമുദിച്ചകണ്ണിണ ചൊരി
