Powered By Blogger

2025 ഒക്‌ടോബർ 20, തിങ്കളാഴ്‌ച

ആശുപത്രിവാസം

ആശുപത്രികളിലാതുരർക്കു പലപാടു

കൂട്ടിനുകഴിഞ്ഞു പ-

ണ്ടാശു പത്രികയിലൊപ്പുവച്ചു വെയിൽ

കൊണ്ടലഞ്ഞതു മറന്നിടാം

വാശിയോടൊരുവനോട്ടിവന്നചെറു

വണ്ടിതട്ടിദശയറ്റു മാ-

ലേശുമെൻ വലതുകാലുമായി വരവുണ്ടു

ഞാ,നവശപാലകൻ