തുമ്പപ്പൂവിനെവെന്നിടുന്ന നിറവും
മാനഞ്ചിടും കൺകളും
സമ്പത്ശ്യാമളകേശവും മധുരമാം
വാക്കും പരിജ്ഞാനവും
ഉമ്പർപ്പെൺപടതോറ്റുപോം വടിവു,മാ-
യേറെഗ്ഗുണം ചൊൽകിലും
ദാമ്പത്യക്കൊടിപാറുവാനിരുമനം
ചേർന്നിങ്ങു വന്നീടണം
2021 നവംബർ 28, ഞായറാഴ്‌ച
ദാമ്പത്യജയം
2021 നവംബർ 27, ശനിയാഴ്‌ച
അഷ്ടമിദർശനം
ഝങ്കാരത്തൊടുപാഞ്ഞടുത്തു വരുമാ
കർമ്മാവലിയ്ക്കുള്ളതാം
ഹുങ്കാളും പിടിയിൽ കിടന്നു മനുജ
പ്രാണൻ പിടഞ്ഞീടവേ
പങ്കംപോക്കിയനന്യരക്ഷയരുളാൻ
മർത്യർക്കൊരാലംബമായ്
തിങ്കൾശ്ശോഭകലർന്നു വൈക്കമമരും
ശ്രീവിശ്വനാഥാ! തൊഴാം
2021 നവംബർ 20, ശനിയാഴ്‌ച
നൂറാം പിറന്നാൾ ആശംസകൾ
സദ്സന്താനങ്ങളോടും പ്രിയരൊടുമതുപോൽ ബന്ധുവൃന്ദത്തിനോടും
സംസാരിച്ചും ചിരിച്ചും നവനവകുശലം കേട്ടറിഞ്ഞാത്തമോദം
ആരാ തൻ നൂറുവർഷപ്പിറവി മഹിതമാ-
യിങ്ങു കൊണ്ടാടിടുന്ന-
പ്പേരശ്ശ്യമ്മയ്ക്കു കാലം സകലവിധ സുഖം നൽകിടട്ടേ തുടർന്നും
2021 നവംബർ 10, ബുധനാഴ്‌ച
വാച്ച്
ഓടിപ്പാഞ്ഞുനടന്നകാലമെവിടെ-
പ്പോയെന്നു ചിന്തിച്ചു തൻ
താടിക്കങ്ങു കരംകൊടുത്തു മിഴികൾ
പൂട്ടീട്ടു കോലായയിൽ
വാടിത്തൂങ്ങിയിരിന്നു പോയവഴികൾ തേടുന്ന കാർന്നോരു പോ-
ലോടിത്തോറ്റു കിടക്കയാണു വിരസം വാച്ചെന്റെ കൈത്തണ്ടമേൽ
കാപ്പി
I asked her for a cup of coffee
Then she came with a box of toffee
Clean your ears
No more peas
Got up and myself made a coffee
ഞാൻ കാപ്പി ചോദിച്ചു, കേട്ടപാടേ-
അപ്പെണ്ണു ചോക്ലേറ്റുമെടുത്തു വന്നൂ
ചെവികൾവൃത്തിയാക്കെടോ
കടല മൊത്തം തീർന്നെടോ
അപ്പോളെണീറ്റാനിവനിട്ടു കാപ്പി
2021 നവംബർ 7, ഞായറാഴ്‌ച
T20 dream
Coming to UAE, India had a dream;
It was to win the championship and scream,
Got a bad start with a loss;
Carried it forward with the toss,
Yet they play with the wildest dream.
Reunion
One day my friend called me "Hey man,
Come for the party tonight if you can;
Hope this will be super cool,
Since we never met after school;
Throw off the yoke and turn up man"..
