Powered By Blogger

2025 ഫെബ്രുവരി 12, ബുധനാഴ്‌ച

ഉണ്ടമട്ട്

നാവിൻരുചിയ്ക്കൊത്തു കഴിയ്ക്കുവാനാ-

യാവുംവിധം പത്നിയൊരുക്കി വയ്ക്കും 

ഊണിന്റെ വട്ടങ്ങളശിച്ചു ഞാനി-

വ്വണ്ണം നരക്കോലമതായി നൂനം 


2025 ഫെബ്രുവരി 9, ഞായറാഴ്‌ച

സദ്യമേളം

പഴംപായസം കൂട്ടിയൂണല്ല, മേള-

യ്‌ക്കെഴുന്നോർക്കസസ്യം 
വിളമ്പേണമെന്നായ്

മുഴംനാവുകൊണ്ടേറെവാദിച്ചവർക്കും

പഴേമട്ടൊരുക്കുന്ന സദ്യ പ്രിയംതാൻ