മന്ദസ്മിതം പൂണ്ടു മനോഭിരാമം
നന്ദാത്മജൻ ചുണ്ടിണ ചേർക്കെ രാഗംനന്ദിച്ചു പാടും മുളവേണു ഗോപീ-
വൃന്ദങ്ങളോടേറ്റു തളർന്നു നൂനം
മന്ദസ്മിതം പൂണ്ടു മനോഭിരാമം
നന്ദാത്മജൻ ചുണ്ടിണ ചേർക്കെ രാഗംശ്രീലാഭം പൊൽകടാക്ഷം നിറപൊലിയള
വറ്റേകുവാനെത്തിടുന്നൂ
സോല്ലാസം ശ്രാവണപ്പൂമ്പുലരി, യനുപദം
നന്മ ചേർക്കുന്നു മണ്ണിൽ
അല്ലേറും ഹൃത്തിലാകെപ്പുതു പുതുമലരിൻ
ഗന്ധമിറ്റുന്നൊരോണ-
ക്കാലത്തിൻ ദീപ്തിയെന്നും നിറയണമിനി
മേ, ലാവണിയ്ക്കുള്ള വായ്പാൽ