Powered By Blogger

2013 നവംബർ 15, വെള്ളിയാഴ്‌ച

ഞാൻ

എന്നിൽ നിന്ന് എന്നിലൂടെ എന്നിലേയ്ക്കൊരു യാത്ര.

എവിടെയാണ് ഞാൻ? 

ബീജാവസ്ഥയിലോ ഭ്രൂണാവസ്ഥയിലോ?? 

ജനനത്തിൽ തന്നെയാണോ??

അതോ മരണത്തിലോ??

മിഥ്യ സത്യമാവുമ്പോഴും സത്യം സത്യമായിത്തന്നെ നിലകൊള്ളുന്നു 

മിഥ്യ മിഥ്യയും സത്യം സത്യവുമാവുമ്പോൾ ഞാൻ എന്നെ കണ്ടെത്തുന്നു...

2013 ജൂൺ 7, വെള്ളിയാഴ്‌ച

മൂന്ന് ഒറ്റകൾ

നിഷാദ ഹസ്ത താഡനം സഹിച്ചിടാതെ പാർത്ഥന-
ന്നുഷാറുകൂടി വില്ലിനാൽ ശിരസ്സിലങ്ങു താങ്ങവേ 
വിഷാദലേശമെന്ന്യെയാ നിഷാദമങ്കയോതിനാ-
ളടിയ്ക്ക ശക്തിയോടെ നീ ഗമിച്ചിടേണമിന്നവൾ   

കവലനാലിലുമാനടു റോഡിലും
രശന പൊട്ടിടുമാറലറുന്നൊരെൻ  
മുഖ്യമിനിസ്റ്ററതാകിയയച്യുതാ 
ഒരുകളിക്കിനിബാല്യമതുണ്ടെടോ?

കാമപ്രദ്ധ്വംസമാകും നിടിലമിഴിയൊടും പാർവ്വതിയ്ക്കർദ്ധ ദേഹം
പ്രേമത്താലേകിയും തൻജടയിലതിമുദാ തിങ്കളിൻ കീറണിഞ്ഞും 
തൂമെയ്യിൽച്ചാമ്പലോടും ഫണിലസിതഗളത്തോടുമെന്നുള്ളമാർന്നും 
ക്ഷേമത്തെത്തന്നു രക്ഷിച്ചമരുക കരുണാപൂർവ്വമശർവ്വനെന്നും