Powered By Blogger

2018, ജൂലൈ 7, ശനിയാഴ്‌ച

പഴി

കഴിഞ്ഞുപോയനാളിലൊന്നുമേ തുണയ്ക്കുകില്ലയി-
ക്കൊഴിഞ്ഞ പൂവു സുസ്മിതം നിറച്ചതും മറന്നിടും
പഴിയ്ക്കുവാൻ തുനിഞ്ഞിടുന്നതിന്റെ മുൻപു നിങ്ങളും
വഴിയ്ക്കു വീണുപോകുമദ്ദിനം മനസ്സിലോർക്കണം

നമ്മളുടെ അവസ്ഥ

വരുന്ന കൊല്ലമെങ്ങിനേ നടത്തിടും കലാലയം
കുറഞ്ഞിടുന്നുവെഞ്ചിനീയറിങ്ങിനാളു നാൾക്കുനാൾ
നിരത്തിവച്ച കെട്ടിടങ്ങളൊക്കെ പൂട്ടുമെങ്കിലീ-
നമുക്കു ജോലി പോയിടും പിടച്ചിടുന്നു ഹൃത്തടം

വരുന്നതൊക്കെ വന്നു ചേരുമെന്നു ചൊല്ലിയെപ്പൊഴും
പൊരുന്നിരുന്നിടാതെ നാം പഠിച്ച വിദ്യയോർക്കണം
കരത്തിലുള്ള കായ്ഫലത്തെ നോക്കുമോ പിടയ്ക്കവേ
കരഞ്ഞിടുന്നൊരാശ്രയത്തിനായി നിൻ നടയ്ക്കൽ ഞാൻ