യന്ത്രങ്ങളെക്കൊണ്ടു വലഞ്ഞു ഭാവി-
യ്‌ക്കെന്താകുമെന്നോർത്തു ഭയന്നിടാതെയന്ത്രംപണിഞ്ഞീടിനജോലിനോക്കാ-
മെന്താണതിന്നിന്നു തടസ്സമാർക്കും
യന്ത്രങ്ങളെക്കൊണ്ടു വലഞ്ഞു ഭാവി-
യ്‌ക്കെന്താകുമെന്നോർത്തു ഭയന്നിടാതെമുട്ടാതേതുമെടുക്കണം ക്ഷമയൊടെ
ക്കാക്കേണ,മെന്നും പണം
കിട്ടാമെന്ന ശുഭപ്രതീക്ഷ നിറയുംവാങ്ങാം ചന്ദ്രനിലഞ്ചുസെന്റുനിലവും
ചൊവ്വാതലേ ഗേഹവും
പോകാംസൂര്യനിലേക്കുയാത്ര നിമിഷാർഎണ്ണാംതാരകയൂഥമാറ്റുമണലും
കോശങ്ങളും കേശവും
തിണ്ണം ശാന്തസമുദ്രതോയമടിയൻ
വറ്റിച്ചിടാമെങ്കിലും
നിത്യംപൂജകഴിക്കുവാനൊരുവനെ
ത്തേടും പണിക്കില്ലമേ
ശക്തി, ശ്രീശനറിഞ്ഞൊരാളെയിനിമേൽ
സൃഷ്ടിക്കണം, തോറ്റു ഞാൻ
കുളവും തൊടിയും കിളികൂജനവും
ചിരിതൂകിയണഞ്ഞിടുമാളുകളുംമാമാങ്കാങ്കണമായി,രാമകഥത
ന്നീറ്റില്ലമായ്, തുള്ളലി-
ന്നോമൽശീലുകളായി, രംഗകലകൾ
ക്കൊന്നാന്തരം വേദിയായ്
നിർമായം മലയാളപൈതൃകമഹാ
കേദാരമായ് മേലിലും
സമ്മോദം കളിയാടിവാഴുക നിളാ
ദേവീ, യുഗാന്ത്യം വരെ
കുപ്പായക്കീശരണ്ടും നിറയെമധുരവും
കൊണ്ടുനാടൊട്ടലഞ്ഞി-
ട്ടിപ്പാരിൻസ്നേഹവൈരങ്ങളെ മുഴുവനുമുൾഅകന്നു ഭാവഗായകൻ
നിലച്ചു ഗാനമാലിക
മറക്കുകില്ലൊരിക്കലും
മരിക്കുകില്ലൊരിക്കലും
രാജീവനയനയെത്താരാട്ടുകേൾപ്പിച്ച
നീയുറങ്ങീയെന്നു വിശ്വസിക്കേണമോ
പൂർണേന്ദുമുഖിയോടു പൂജിച്ച ചന്ദനം
ചോദിച്ചൊരാളിനിയില്ലെന്നു സത്യമോ
ഏകാന്തപഥികന്റെ സ്വപ്ന വനങ്ങളും
ശ്രീനഗരത്തിലെച്ചിത്രവനങ്ങളും
കരിമുകിൽകാട്ടിലെ രജനിതൻ മേടു, മാ-
നീലഗിരിയിലെ സുപ്രഭാതങ്ങളും
ശരന്ദിന്ദുമലർദീപനാളവും സുരഭില
നിർമല ശയ്യതൻ നീലനീരാളവും
ജയദേവകവിയുടെ ഗീതിയുമൊന്നിനി
ശ്രുതിതാഴ്ത്തിപ്പാടിയുറക്കമായെന്നുമോ
മലയാളഭാഷതൻ മാദകഭംഗിയിൽ
അനുരാഗഗാനങ്ങൾ പാടിയ ഗായകാ
ഇതളൂർന്നു വീണതാം പനിനീർദലങ്ങളെ
തിരികെയെടുക്കാൻ തുനിഞ്ഞിടാതത്രമേൽ
കേവലം മർത്യതർ തൻ ഭാഷകേൾക്കാത്തിട-
ത്തേയ്ക്കു നീ പോയെന്നു വിശ്വസിക്കേണമോ
എന്തേകണ്ണനുറങ്ങിടാത്തതു വിശ
ക്കുന്നോനിനക്കെന്നു ചൊ-
ന്നമ്മ സ്നേഹമണച്ചിടുംപൊഴുതുചെ