Powered By Blogger

2018, സെപ്റ്റംബർ 26, ബുധനാഴ്‌ച

കർമ്മഫലം


വേഷം ഞാനെത്ര കെട്ടീ കരി നരി പുലിയായ്‌ തേളു തേരട്ടയായും
ശേഷം ഹാ! പുണ്യജന്മം ദ്വിജകുല നരനായ് ഭാഗ്യമെന്നേ നിനച്ചൂ
ഭോഷത്തം സംഭവിച്ചൂ മതി മിഴി മനവും മായയാലേ ഭ്രമിച്ചൂ
ദോഷങ്ങൾ കൂടി വന്നൂ ജനനമിതു വൃഥാ വയ്യ നിർത്തുന്നു ശംഭോ