Powered By Blogger

2025 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

മാ ബലി

അബലാപീഡകരന്യമതത്തൊട- 

സഹിഷ്ണുത വെച്ചു പുലർത്തുന്നോർ

കൊലയും കൊള്ളയും അഭിമാനത്തിൻ 

കോലളവാക്കി നടക്കുന്നോർ

ലഹരിയ്ക്കടിമകളായിപ്പേക്കൂ-

ത്താടി നടക്കും മറ്റു ചിലർ

ഇവരുടെ ഇടയിൽ നിന്നുയിർനേടും

ഭരണാധിപരും ചേരുമ്പോൾ

മഹിത മനോഹര കേരളഭൂവിൻ 

ഹൃദയം വിഷമയമാകുമ്പോൾ

വലിയൊരു സംസ്കാരത്തിൻ ചിന്തുകൾ

സ്‌മൃതിയിൽ നിന്നും മായുമ്പോൾ

പൊൻചിങ്ങത്തിൽ പൂമുറ്റങ്ങൾ 

മെഴുകിപ്പൂക്കളമിട്ടാലും

മലയാളത്തിൻ പൊന്നോണത്തിൻ 

പൂവിളി ദൂരെക്കേട്ടാലും

അരികത്തണയാൻ നന്മകൾ നേരാൻ

ആഘോഷങ്ങൾ നയിച്ചീടാൻ

പഴയൊരു കഥയിലെ നായകനാം 

ബലിമന്നൻ വരുമോ, ആരറിവൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ