Powered By Blogger

2025 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ഹാ ജന്മം

വാടിക്കരിഞ്ഞു മതി, ചിന്തയൊഴിഞ്ഞ ഹൃത്തിൽ

കൂടിക്കഴിഞ്ഞു മടി,യേറിയിരുട്ടു കണ്ണിൽ

തേടിക്കുഴഞ്ഞുവഴി രക്ഷയകന്നു കൈവി-

ട്ടോടിക്കഴിഞ്ഞു നരജന്മമിതെത്ര കഷ്ടം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ