Powered By Blogger

2026 മേയ് 7, വ്യാഴാഴ്‌ച

തൂവൽമനം

വീണ്ടും വീണ്ടുമുയർന്നു മോഹശലഭം 

പാറിപ്പറക്കേ തിക-

ച്ചുണ്ടാകില്ലിഹ തൃപ്തിയാർക്കുമവരിൽ 

കൂടും ഭയാശങ്കകൾ 

ആശാപാശമൊഴിഞ്ഞു തന്നിലഭയം 

നേടും മനസ്സോ കനം 

ലേശംപോലുമിയന്നിടാതെ വിഹരി 

ക്കുന്നിങ്ങിളം തൂവൽപോൽ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ