അണിനൂപുരമണിയും പദതളിരും നഖമുനയും
മണിമുത്തുകളണിചേരുമൊരരയും തിരുവയറും
വിരിമാറിടമണിയും വനമലർമാലയു മലിവിൻ
കണികാരസമുതിരും മിഴിയിണയും പുരികുഴലും
നിറപുഞ്ചിരി നിറയും മുഖവടിവും ചൊടിയഴകും
നറുപീലികളിടതിങ്ങിന കരിവാർമുടിയിഴയും
തുടുശോഭയൊടണിനെറ്റിയിലണിയും തൊടുകുറിയും
പുതുചന്ദനമണമോലുമൊരുടലും കരതലവും
കണികാണ്മതിനടിയർക്കുരുവരമേകുക കൃഷ്ണ
മതിമോഹന മനമോഹന മഹിതാശ്രയ കൃഷ്ണ
മുരളീധര മുരനാശക മുസലീസഹജാത
ഗുണമേകുക ഗുരുവാകിന ഗുരുവായു പുരേശ
2026 മേയ് 29, വെള്ളിയാഴ്‌ച
തിരുക്കാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ