Powered By Blogger

2011, ജനുവരി 16, ഞായറാഴ്‌ച

തപസ്സ്

ജന്മരഹസ്യതിന്‍ തായ് വേരു തേടി
കന്മദമൂറും ഗുഹാന്തരമിരുളില്‍
താടി വളര്‍ത്തിയും കാവി ധരിച്ചും
ധ്യാനിച്ചു, ഒന്നുമുരിയാടാതെ ഞാന്‍
ദിവസങ്ങള്‍, മാസങ്ങള്‍,വര്‍ഷങ്ങലളഞ്ഞു
അവസാനമാരഹസ്യം വെളിപ്പെട്ടു
" ഞാനില്ല, നീയില്ല,നമ്മളുമില്ല
ധ്യാനിക്ക വീണ്ടുമൊരുത്തരം വരേയ്ക്കും "

6 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട്, ധ്യാനം തുടർന്നോളൂ.

    മറുപടിഇല്ലാതാക്കൂ
  2. അവസാനമാരഹസ്യം വെളിപ്പെട്ടു
    .....ഉം.....വെളിപ്പെട്ടോ....??...
    ധ്യാനിക്ക വീണ്ടുമൊരുത്തരം കിട്ടും വരെയും...
    നന്നായിരിക്കുന്നു...... :D

    മറുപടിഇല്ലാതാക്കൂ
  3. "ഞാനില്ല, നീയില്ല,നമ്മളുമില്ല
    ധ്യാനിക്ക വീണ്ടുമൊരുത്തരം വരേയ്ക്കും!"

    ഒരു "സെന്‍" ടച്ച്‌... ഈ ബ്ലോഗ്‌ ഫോളോ ചെയ്യേണ്ടി വരുമെന്നാ തോന്നുന്നെ. കവിതകള്‍ മനോഹരം.

    മറുപടിഇല്ലാതാക്കൂ