Powered By Blogger

2011, ജനുവരി 16, ഞായറാഴ്‌ച

വേശ്യ

നറുമണം തൂവുന്ന മുല്ലപ്പൂക്കളും
ശ്രിംഗാരം തുളുമ്പുന്ന മുഖവും
കാമ കടക്കണ്‍ നോട്ടവുമായി നില്‍ക്കു-
ന്നവള്‍ വഴിയില്‍ വിവശയായി
വഴങ്ങി കൊടുക്കുമാര്‍ക്കും
പണമാണവള്‍ തന്‍ ലക്‌ഷ്യം
പോകുമവള്‍ ആര്‍ക്കൊപ്പവും
എന്നാല്‍ പണമില്ലാതെ;
തൊടുവാന്‍ പോലും, പരിശുദ്ധയാണവള്‍
അവളുടെ രാവുകള്‍ പലരുടെ കൂടെയും
പുലരുമ്പോള്‍ അന്യോന്യം അറിയാറില്ല
നേര്‍വഴി നടക്കാത്ത കുഞ്ഞാടിനെ
ആട്ടിടയരും കൈവെടിഞ്ഞു
ഭാര്യതന്‍ അരക്കെട്ടിനെക്കാള്‍
ഭംഗിയിവള്‍ക്കെന്നോതിയവര്‍
അവളെയുംകൂട്ടി ഒരു രാവു
വെളുപ്പിക്കാന്‍ വെമ്പിടുന്നു
അവളുടെ പ്രായം അറിവീല ആര്‍ക്കും
അറിഞ്ഞിടും അവളുടെ മറുകിന്‍റെ എണ്ണം
ഒരു രാത്രിയൊറ്റയ്ക്ക് വെളുപ്പിക്കുവാന്‍
അറിയില്ലവള്‍ക്കിത്ര നാളായിട്ടും
ഇന്നുമവള്‍ക്കായ്‌ വന്നൊരുത്തന്‍
വാതില്‍ തുറന്നവള്‍ സ്വീകരിച്ചു
അവളുടെ മുഖ കാന്തി കണ്ട രാവില്‍
ചന്ദ്രിക നാണിച്ചു മാഞ്ഞു പോയി
ആ രാവിലിരുവരും ഒന്നു ചേര്‍ന്നു
ദിവ്യ സമാഗമ സമയമായി
ഇറ്റു തേന്‍ തുള്ളി പോലും ബാക്കി-
വെയ്ക്കതെല്ലാം കുടിച്ചു തീര്‍ത്ത മഹാന്‍
നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞി-
ട്ടിറങ്ങിപ്പോയി വേഗം
സങ്കടമവള്‍ക്കേറ്റം വന്ന കാര്യം, ഒന്നുമേ
ഉരിയാടിയില്ലവന്‍, ഇന്നും; ആവശ്യം അശേഷമില്ലെങ്കിലും...

1 അഭിപ്രായം:

  1. കവിത നന്നായിട്ടുണ്ട്. എന്നാലും രണ്ടു കാര്യങ്ങള്‍ പറഞ്ഞോട്ടെ.

    1) ശ്രിംഗാരം -- "ശൃംഗാരം" എന്ന ശരിയായ സ്പെല്ലിങ് ടൈപ്പ് ചെയ്യുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല...

    2) ചില സ്ഥലത്ത് വൃത്തമോ ഈണമോ ഒന്നും ചേരാത്ത ഒരു മട്ട്. അത് ഒന്നു മനസ്സു വെച്ചാല്‍ മാറ്റിയെടുത്തു കൂടെ?

    മറുപടിഇല്ലാതാക്കൂ