Powered By Blogger

2012, മേയ് 22, ചൊവ്വാഴ്ച

രാഷ്ട്രീയം

കൊന്നും കൊല്ലിച്ചുമെന്നും കൊടിയുടെ തണലില്‍ ഗുണ്ടകള്‍ വാണിടുമ്പോള്‍
മണ്ണില്‍ ജീവിച്ചിടാനായ് ഭയമനുനിമിഷം കൂടിടുന്നൂ മനസ്സില്‍
നീതിന്ന്യായങ്ങളേവം ദയയുടെ കണവും തീരെയില്ലാത്തയിന്നി-
പ്പാവം മര്‍ത്ത്യന്നു പാരില്‍ ഭയമൊടു കഴിയാം രക്തസാക്ഷിത്വമാവാം


വേഷം കെട്ടിച്ചയച്ചൂ വലതരെയതുപോല്‍ വിപ്ലവപ്പാര്‍ട്ടിയേയും
ജീവന്‍ രക്ഷിച്ചു പോറ്റാന്‍ ജനതയെ ധരയില്‍ വിഡ്ഢിയാക്കുന്നു പാടേ
നോട്ടം രാഷ്ട്രീയലാഭം പലരെയുമതിനായ് കൊന്നു തള്ളുന്നു കഷ്ടം !!
സ്വന്തം താല്പ്പര്യമൊന്നേ കുടിലത കലരും നേതൃബുദ്ധിയ്ക്കുദിയ്ക്കൂ

6 അഭിപ്രായങ്ങൾ:

  1. ആളു കൊള്ളാമല്ലോ.... നല്ല അർത്ഥപൂർൺനമായ ശോകങ്ങൾ

    മറുപടിഇല്ലാതാക്കൂ
  2. മച്ചു സോറി കിച്ചു കൊറേ ഉണ്ടല്ലൊ ബ്ലോഗാവില്‍...

    മറുപടിഇല്ലാതാക്കൂ
  3. നല്ല ഭാഷ..നല്ല ആശയം..ആനുകാലിക പ്രസക്തം..വീണ്ടും വരാം..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. സ്വന്തം താല്പ്പര്യമൊന്നേ കുടിലത കലരും നേതൃബുദ്ധിയ്ക്കുദിയ്ക്കൂ

    Ith super.......

    മറുപടിഇല്ലാതാക്കൂ