നീറുമുള്ളമുലഞ്ഞു കണ്ണു കലങ്ങിയാമയ
ഭാരവും
പേറിയെത്തുമനേകഭക്തജനത്തിനുള്ളഴ
ലൊക്കെയും
നീറിടും മിഴിയാലുഴിഞ്ഞെരിചാമ്പലാക്കു
മുമാപതേ
കൂറെനിക്കുമനല്പമേക പളുങ്കിലപ്പ!
മഹാപ്രഭോ
വൻജടയ്ക്കഹിമാല ഗംഗയുമിന്ദുവും തിരു
മേനിയിൽ
ചാമ്പലും കരിചർമ്മവും ഗരളം തടഞ്ഞൊരു
കണ്ഠവും
കാമനാശകനേത്രവും മമമാനസേ
തെളിയിച്ചു ദു-
ശ്ചിന്തമായ്ച്ചു ശിവം നിറയ്ക്ക പളുങ്കിലപ്പ!
മഹാപ്രഭോ
കൂടെവന്നുപിറന്ന സങ്കടജാലമിന്നു
വളർന്നു വ-
ന്നാധി തന്നുടൽനീറ്റിടുന്നൊരുവേളയുള്ളു
പിടഞ്ഞുഞാൻ
വീണുകേഴുകയാണു ശങ്കര!, ദുഃഖവേര-
തറുത്തു വൻ-
രക്ഷയേകുക പാർവതീശ പളുങ്കിലപ്പ
മഹാപ്രഭോ
നിത്യസുന്ദര നിലാവിനൊത്തകൃപചേർത്തു
ഭക്തജനമാനസം
സത്വസദ്ഗുണസമൃദ്ധമാക്കിയനവദ്യരക്ഷ
വരമേകിയും
മൃത്യുജീവനിതിഭീതിമാറ്റിയറിയേണ്ടതാ
മറിവുനൽകിയും
ശ്രീതിരണ്ടു ശുകമംഗലത്തമരുമീശനെ
ത്തൊഴുതു കുമ്പിടാം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ