Powered By Blogger

2011, ജൂലൈ 21, വ്യാഴാഴ്‌ച

വിദ്യാലയം

മഴതന്നുടെ താണ്ഡവത്തില-
പ്പുഴയും പാടവുമൊന്നുചേരവേ
ഉണരാന്‍ മടിയോടെ സൂര്യന-
ക്കരിമേഘത്തിനു കീഴടങ്ങവേ

അതിരാവിലെയുമ്മറത്തു
ഞാന്‍
മഴയും കണ്ടു മടിച്ചിരിക്കവേ
ഒരുവാക്കതു കേട്ടുണര്‍ന്നു ഞാന്‍
സമയത്തിന്നു പുറപ്പെടേണ്ടയോ!

പുതുവസ്ത്രമണിഞ്ഞുമമ്മതന്‍
വിരലില്‍ത്തൂങ്ങി നടന്നുമെത്തി ഞാന്‍
മിഴിയില്‍ വഴിയുന്ന മോഹമോ-
ടഴകോടങ്ങിനെ പാഠശാലയില്‍

പലരും മുറി തന്നിലായിതാ
തലയും താഴ്ത്തിയിരിപ്പു മൂകരായ്
ചിലരോ കരയുന്നു മറ്റുപേര്‍
ബഹളം കൂട്ടി രസിച്ചു കൊണ്ടുമേ


അരികില്‍ പല ബഞ്ചു കണ്ടതി-
ന്നരികില്‍ നിന്നു കരഞ്ഞു പോയി ഞാന്‍
നിനയാതൊരു നാളിലമ്മത-
ന്നരികില്‍ നിന്നുമകന്ന കുഞ്ഞു പോല്‍



"വെറുതേ കരയുന്നതെന്തു നീ
മതിയാക്കീട്ടിനി പുഞ്ചിരിച്ചിടാം"
അലിവോടെ പറഞ്ഞു ടീച്ചറെ-
ന്നഴലും പോയി
ഹസിച്ചു ഞാനുമേ


വിടരും നയനങ്ങളോടെ ഞാന്‍
പ്പുതുതാം ലോകമിതാസ്സ്വദിയ്ക്കവേ
നിറയും ചിരിയോടെ ടീച്ചറ-
ന്നുപദേശങ്ങളറിഞ്ഞു നല്കയായ്


"ദിവസേന പറഞ്ഞു തന്നിടാ
പഠനം ജീവിതമാര്‍ഗ്ഗമാക്കണം
വെറുതേകളയൊല്ല നിങ്ങളീ-
സമയം പിന്നെയൊരിക്കലും വരാ


നവ ചേതന നാടിനേകുവാ-
നുതകുന്നു
ത്തപൌരരാവണം
നിലനില്ക്കുമനീതിനീക്കുവാന്‍
നവമാം ചിന്തയുമേക നിങ്ങളും"


ഇരുളാര്‍ന്നകതാരിലാകവേ-
യറിവിന്നക്ഷര നാളമേകുവാന്‍
പതിവായിവിടേ വരേണമെ-
ന്നറിയാതേ മനമപ്പൊഴോതിയോ??!!


ഒരു കൊല്ലവുമിങ്ങിനേ കഴി-
ഞ്ഞവസാനത്തെ പരീക്ഷ തീരവേ
വളരേ ദിവസത്തെയിച്ഛ പോല്‍
കളികള്‍ക്കായിരു മാസമെ
ത്തിനാന്‍


വരിനെല്ല് വിളഞ്ഞ പാടവും
കരതൊട്ടിട്ടൊഴുകുന്ന തോയവും
അടശര്‍ക്കരയെന്നപോലെയ-
പ്പുതുവര്‍ഷത്തിലുമൊന്നു ചേര്‍ന്നുവോ?!!

പുതുമോടികളേ
തുമില്ലയി-
ന്നറിവിന്‍ ക്ഷേത്രനടയ്ക്കു പോകവേ
പലനാളുകളായി ചിട്ടയോ-
ടിതുതന്നേ തുടരുന്ന മൂലമാം!!

5 അഭിപ്രായങ്ങൾ:

  1. കൊള്ളാം നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. വരിനെല്ല് വിളഞ്ഞ പാടവും
    കരതൊട്ടിട്ടൊഴുകുന്ന തോയവും
    അടശര്‍ക്കരയെന്നപോലെയ-
    പ്പുതുവര്‍ഷത്തിലുമൊന്നു ചേര്‍ന്നുവോ?!!

    പുതുമോടികളേതുമില്ലയി-
    ന്നറിവിന്‍ ക്ഷേത്രനടയ്ക്കു പോകവേ
    പലനാളുകളായി ചിട്ടയോ-
    ടിതുതന്നേ തുടരുന്ന മൂലമാം!!

    നല്ല വരികള്‍ ...

    മറുപടിഇല്ലാതാക്കൂ
  3. ഗ്ര്യുഹാതുരത്വം ഉണർത്തുന്ന വരികൾ. നല്ല ഘടന.നന്ദി

    മറുപടിഇല്ലാതാക്കൂ
  4. വരികളുടെ വരിഷ്ഠതയില്‍ നിന്നും വീണ്ടും തുഴയുക.പാലാഴി കടയുക.

    മറുപടിഇല്ലാതാക്കൂ
  5. വെറുതേ കരയുന്നതെന്തു നീ
    മതിയാക്കീട്ടിനി പുഞ്ചിരിച്ചിടാം"
    അലിവോടെ പറഞ്ഞു ടീച്ചറെ-
    ന്നഴലും പോയി ഹസിച്ചു ഞാനുമേ

    മറുപടിഇല്ലാതാക്കൂ