Powered By Blogger

2014, ഡിസംബർ 3, ബുധനാഴ്‌ച

അവർണ്ണനീയം

"ആരാവ്ടെ?"
"ഞാൻ തന്നെ"
"ആര്?"
"ഹേയ്...ഞാനാണെന്നെ.."
"ഓഹോ..താനാണോ?"
"അതെ..ഞാന്തന്ന്യാണ്"
"ഉം..ന്തിനെപ്പോ വന്നത്?"
"നോക്ക് ഒരെടം വരെ പോണ്ടേ?"
"എങ്ങട്? ഞാപ്പോ എവ്ടെയ്ക്കുല്ല്യ..തനിക്കറിയില്ലേ നാളെ ന്റെ പിറന്നാളാന്ന്? അത് കഴിയട്ടെ..ന്നട്ടാവാം യാത്ര"
"കഴിഞ്ഞ തവണ എല്ലാം ശര്യാക്കി വന്നപ്പ്ളും താൻ ഒരൂട്ടം പറഞ്ഞൊഴിഞ്ഞു..ഇതങ്ങനെ വിടാൻ ഭാവല്ല്യ.വേം പൊറപ്പെട്ട്വോളു.."
"വേം ഒന്നും ആവില്ല്യ..നാളെ കഴിയട്ടെ..അസ്സല് പ്രഥോൻ ണ്ട്...അത് കഴിഞ്ഞ് വിസ്തരിച്ച് മുറുക്കി.....അതൊക്കെ കഴിഞ്ഞ് ആവാം...താനും ഈ പരിസരത്തൊക്കെണ്ടാവണം...ല്ല്യച്ചാൽ പിന്നെ ഞാൻ വരില്ല്യെ ട്ടോ അടുത്തൊന്നും..ആ.."
"ഹേയ്..തന്റെ കാര്യേ...ഞാൻ ഇവിടം വിട്ട് പോണില്ല്യ..തന്നേം കൂട്ട്യെന്നെ പുവുള്ളു..വേം പൊറപ്പെടൂ ..ഇനിം കാക്കാൻ വയ്യ..ശ്ശി ദിക്ക്വോളില് പോവാള്ളതാണെ.."
"ഉം..ശരി...ശരി..തന്നെ ബുദ്ധിമുട്ടിയ്ക്ക്ണില്യാ..നിരീച്ചാൽ താനും വാല്യേക്കാരൻ ആണല്ലോ...മോളിന്നു മുറയ്ക്ക് കേക്ക്ണ്ടാവും ല്ല്യേ? ആട്ടെ...ന്നാ പോവ്വ്വന്നെ.."
" ഇത്രേം കാലം തന്റെ പിന്നാലെ ആർന്നു..ഇനിപ്പോ ന്റെ പിന്നാലെ വന്നോളു..വഴി തെറ്റണ്ടാ..."
"ഇന്നന്നെ പോവണത് നന്നായി...വേറെ പന്തല് വേണ്ടല്ലോ..ഇല്ലത്തെ കാര്യങ്ങളൊക്കെ തനിക്കറിയാലോ..താൻ മിടുക്കനന്നെ.."
"അപ്പളേ ഇനി മിണ്ടണ്ട...കണ്ണടച്ചോളു..നമ്മള് പൊറപ്പെടായി..."

അനന്തരം ദേഹി പറന്നുയർന്നു
തണുത്ത ദേഹവുമെരിഞ്ഞമർന്നൂ 

2 അഭിപ്രായങ്ങൾ: