Powered By Blogger

2014, സെപ്റ്റംബർ 25, വ്യാഴാഴ്‌ച

മായ

കരത്തിലുള്ളതൊക്കെയും വെടിഞ്ഞുപോകുമെങ്കിലും
നരന്റെ മോഹമണ്ഡലം വളർന്നിടുന്നു മേൽക്കുമേൽ
നിരന്നിടുന്ന മായയിൽ വലഞ്ഞുലഞ്ഞിടാതെയീ-
ദുരയ്ക്കുമേൽ ചരിക്കുവാൻ ചിരന്തനാ തുണയ്ക്കമേ 

2 അഭിപ്രായങ്ങൾ: